മൂവാറ്റുപുഴ:- പതഞ്ജലി യോഗാ ട്രയിനിങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മാറാടിയിലെ പൈതൃക് ഭവനില്‍ ഏപ്രില്‍ 9, 10, 11 തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3 ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. ലഹരി വിമുക്ത വിദ്യാർത്ഥി സമൂഹം എന്നതാണ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്ന പ്രധാന സന്ദേശം.
വിദ്യാർത്ഥികൾ രാസലഹരിക്കടിമപ്പെടാതിരിക്കുവാനും അവരിൽ ഒരു പൗരൻ്റെ ഉത്തരവാദിത്വവും കടമയും നിരന്തരം ഓർമ്മിപ്പിക്കുന്നതീതിയിൽ അവരുടെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും ആധ്യാത്മികവുമായ വികാസത്തിന് സഹായകമാകുന്ന പ്രായോഗിക പരിശീലനങ്ങളോടുകൂടിയ ക്ലാസ്സുകള്‍ നടത്തപ്പെടും.
അന്താരാഷ്ട്ര കായികതാരവും ലോക ചാമ്പ്യനുo പ്രചോദനാത്മക വ്യക്തിത്വവുമായ ജോബി മാത്യു , മുതിർന്ന മാധ്യമപ്രവർത്തകനും വ്യക്തിത്വ വികാസ പരിശീലകനുമായ ജോർജ്ജ് പുളിക്കൻ, രാജഗിരി ഔട്ട് റീച്ച് സീനിയർ ഡെവലപ്മെൻ്റ് ഓഫീസർ രഞ്ജിത് കെ.യു, കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് ഡോ. ഉണ്ണിമായ ബിജു, അഭിനേതാവും തീയറ്റർ ആക്ടിവിറ്റി ട്രയിനറുമായ പ്രശാന്ത് നീലകണ്ഠൻ, തിരക്കഥാകൃത്തും നാടക കലാകാരനുമായ ശ്രീമൂലനഗരം മോഹൻ, ബാംഗ്ലൂർ സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റിയിലെ യോഗ ഇൻസ്ട്രക്ടർ കോഴ്സ് (വൈ. ഐ.സി) കോർഡിനേറ്റർ സിംല നിക്സൺ, സംസ്കൃത പണ്ഡിതനായ നാരായണ ശർമ്മ, എൻസിടിഇ, എൻസിഇആർ ടി മെമ്പർ ജോബി ബാലകൃഷ്ണൻ, കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ മാനേജർ യൂസഫ് എ.കെ., ഗോവ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ടി. സതീഷ്, വേദ ഗണിതം ട്രയിനർ ദിവൻദാസ് തുടങ്ങി 16 ൽപ്പരം പ്രശസ്ത പരിശീലകർ ക്ലാസ്സുകൾ നയിക്കും.
10 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് താമസ സൗകര്യത്തോടുകൂടിയ ക്യാമ്പ് ആണ് ഒരുക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ ഏറ്റവും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കായിരിക്കും പ്രവേശനം (60 സീറ്റുകള്‍ മാത്രം). ഇതോടൊപ്പം 5 മുതല്‍ 9 വയസുവരെയുള്ള കുട്ടികള്‍ക്ക് ആർട്ട് – ഡ്രോയിംഗ്, കളറിംഗ് , പെയിൻ്റിംഗ്, ക്രാഫ്റ്റ് വർക്ക്സ്, ഡാൻസ്, മ്യൂസിക് , കഥ, കടം കഥ, പഴഞ്ചൊല്ല്, അക്ഷരശ്ലോകം, യോഗ എന്നിവയുടെ ട്രയിനിങ് നല്‍കുന്ന നിത്യവും വീട്ടില്‍ പോയി വരാവുന്ന വിധത്തിലുള്ള ഡേ-കെയർ ആക്ടിവിറ്റി ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. ഈ സെക്ഷനില്‍ 20 സീറ്റുകള്‍ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കൂടാതെ പ്രയോജനപ്രദമായ സമ്മാനങ്ങളും നൽകുന്നതായിരിക്കും. ക്യാമ്പ് ഫീ – 1500 രൂപ മാത്രം. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും: ഡോ. മേഘ ജോബി, ക്യാമ്പ് ഡയറക്ടര്‍ 7907468247, അരുണ്‍ നങ്ങേലി ക്യാമ്പ് കണ്‍വീനര്‍ 8547441980.









Discussion about this post