ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിന് അച്ചാർ വീണ്ടും വിളമ്പിയില്ലെന്നാരോപിച്ച് ക്ഷേത്രഭാരവാഹിയെ മർദ്ദിച്ച് യുവാവ്. തടയാനെത്തിയ ഭാര്യയെയും ഇയാൾ ആക്രമിച്ചെന്നാണ് പരാതി. ദമ്പതികളുടെ പരാതിയിൽ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ സൗത്ത് പോലീസ് കേസെടുത്തു.
നഗരത്തിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് പലതവണ അച്ചാർ ആവശ്യപ്പെട്ടു. നാലാം തവണയും ഇത് ആവർത്തിച്ചതോടെ വിളമ്പുകാരനുമായി തർക്കമായി. ഇത് പരിഹരിക്കാൻ എത്തിയപ്പോഴാണ് രാജേഷിനും ഭാര്യയ്ക്കും മർദനം ഏറ്റത്. അരുണിനെയും ഒപ്പം ഉണ്ടായിരുന്നവരെയും നാട്ടുകാർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് രാജേഷും അർച്ചനയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്ന് തന്നെ ചികിത്സതേടി.
Discussion about this post