തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡിയും കുരുക്ക് മുറുക്കുന്നതായി റിപ്പോർട്ട്. ഇഡി കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. എസ്എഫ്ഐഒയോട്ഇഡി രേഖകൾ ആവശ്യപ്പെട്ടു. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ്ഇഡിയുടെ നിരീക്ഷണം. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക.
മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ളസിംഎംആർഎൽ ഹര്‍ജിഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ്ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
Discussion about this post