കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് വിവാദമാകുന്നു. ഭീകരവാദികളുടെ ഫോട്ടോകൾ പ്രതിഷേധത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ് ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ഫോട്ടോകളെച്ചൊല്ലിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത്.
ഈ വിഷയത്തിൽ എഴുത്തുകാരൻ പ്രേം ഷെെലേശ് എഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. ഖലീഫയ്ക്ക് വേണ്ടി ഇന്ത്യയിൽ മുറവിളി ഉയർന്നപ്പോൾ അതിന് വളം വെച്ച് ബലം നൽകിയത് ഗാന്ധിയാണ്. ആ വരത്തിൻ്റെ ബലത്തിൽ അവർ വിരൽ ചൂണ്ടിയത് മലബാറിലെ പാവം ഹിന്ദുക്കളുടെ നേർക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എറനാട്ടിലെ ഹിന്ദുക്കളുടെ ചോരയിലാണ് ആ വരം അവസാനിച്ചത്.അത്തരമൊരു വരമാണ് കേരളത്തിൻ്റെ ഇടതും വലതും ചേർന്ന് ഹമാസിൻ്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവരെ പിന്തുണച്ചത് വഴി ചെയ്തത്…. വഖഫ് നിയമത്തിനെതിരെ കോഴിക്കോട് നടന്ന പ്രതിഷേധ സമരത്തിൽ ഉയർന്ന രണ്ട് നേതാക്കളുടെ ചിത്രമാണ് ഇത്….ആരൊക്കെയാണ് ഇത് എന്ന് അറിഞ്ഞാലാണ് മതേതര മുന്നണികളുടെ അതിരുകവിഞ്ഞ പ്രീണനം കേരളത്തെ എത്രമാത്രം തീവ്രവാദികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു എന്ന് പറയാൻ പറ്റൂയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുറിപ്പിൻ്റെ പൂർണരൂപം
ഭസ്മാസുരന് വരം കൊടുത്ത് അബദ്ധത്തിലായ പരമശിവൻ്റെ കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.. അനർഹന് വരം കൊടുത്താൽ,സൗകര്യം നൽകിയാൽ അവനാദ്യം ചെയുക അത് തന്നവനെ തന്നെ നിരാകരിക്കലാണ്…താൻ ആർക്ക് നേരെ വിരൽ ചൂണ്ടിയാലും അയാൾ മരിക്കണം എന്ന വരം നേടിയ ഭസ്മാസുരൻ അതാദ്യം പ്രയോഗിക്കാൻ ശ്രമിച്ചത് വരദാതവായ പരമശിവന് എതിരെ തന്നെയാണ്…..
അതിന് ശേഷം അത്തരമൊരു വരം ഈ രാഷ്ട്രം കണ്ടത് ഖിലാഫത്ത് കാലത്താണ്…തുർക്കിയിലെ ജനങ്ങൾക്ക് പോലും ആവിശ്യം ഇല്ലാതിരുന്ന ഖലീഫയ്ക്ക് വേണ്ടി ഇന്ത്യയിൽ മുറവിളി ഉയർന്നപ്പോൾ അതിന് വളം വെച്ച് ബലം നൽകിയത് ഗാന്ധിയാണ്…. ആ വരത്തിൻ്റെ ബലത്തിൽ അവർ വിരൽ ചൂണ്ടിയത് മലബാറിലെ പാവം ഹിന്ദുക്കളുടെ നേർക്കാണ്….ഹിന്ദുക്കളെ കൊന്നൊടുക്കിയും,മതപരിവർത്തനം നടത്തിയുമാണ് ആ വരം അവർ ദുരുപയോഗം ചെയ്തത്… എറനാട്ടിലെ ഹിന്ദുക്കളുടെ ചോരയിലാണ് ആ വരം അവസാനിച്ചത്…..
അത്തരമൊരു വരമാണ് കേരളത്തിൻ്റെ ഇടതും വലതും ചേർന്ന് ഹമാസിൻ്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവരെ പിന്തുണച്ചത് വഴി ചെയ്തത്…. വഖഫ് നിയമത്തിനെതിരെ കോഴിക്കോട് നടന്ന പ്രതിഷേധ സമരത്തിൽ ഉയർന്ന രണ്ട് നേതാക്കളുടെ ചിത്രമാണ് ഇത്….ആരൊക്കെയാണ് ഇത് എന്ന് അറിഞ്ഞാലാണ് മതേതര മുന്നണികളുടെ അതിരുകവിഞ്ഞ പ്രീണനം കേരളത്തെ എത്രമാത്രം തീവ്രവാദികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു എന്ന് പറയാൻ പറ്റൂ….
ഫോട്ടോയിൽ കാണുന്ന ആദ്യത്തെ മനുഷ്യൻ ഇമാം ഹസനുൽ ബന്ന….തീവ്രവാദ സംഘടനയായ മു.സ്ലിം ബ്രദർഹുഡിൻ്റെ സ്ഥാപകൻ…ഉത്ഭവ നാടായ ഈജിപ്റ്റിൽ പോലും നിരോധനം ഏൽക്കേണ്ടി വന്ന സംഘടനയാണ് ഇത്….മുഹമ്മദ് അൽ – നുഖ്രാശി എന്ന നൽപ്പുതകളിലെ ഈജിപ്ഷ്യൻ പ്രധാനമന്ത്രിയെ വധിച്ചു എന്ന പേരിൽ ഈജിപ്ഷ്യൻ രഹസ്യ പോലീസ് തന്നെ വധിച്ച തീവ്രവാദിയാണ് ബന്ന…ലോകം മുഴുവൻ ഇസ്‌ലാമിൻ്റെ നിയമം വരണമെന്നും അധീശ്വതത്തിന് കീഴ്പ്പെടുകയല്ല,അധീശത്വം നമ്മൾ കാണിക്കണം എന്നും ആഹ്വാനം ചെയ്ത മനുഷ്യൻ….
സൗദി അറേബ്യ അടക്കം ഇദേഹത്തിൻ്റെ സംഘടനയുടെയും ഇദ്ദേഹത്തിൻ്റെ ആശയങ്ങളെയും നിരോധിച്ചിട്ടുണ്ട് എന്ന് ഓർക്കണം..ജർമനി പോലുള്ള,അമേരിക്ക പോലുള്ള രാജ്യങ്ങളുടെ തീവ്രവാദ പട്ടികയിൽ ഇവർക്ക് ഇരിപ്പിടവുമുണ്ട്….
രണ്ടാമത്തെ ചിത്രത്തിൽ ഉള്ളതാണ് അഹമ്മദ് യാസീൻ….അഹമ്മദ് യാസീനാണ് ഹമാസിൻ്റെ സ്ഥാപകൻ…എന്താണ് ഹമാസ്??ഒക്ടോബർ 7 ന് ഇസ്രായേലിൽ നുഴഞ്ഞ് കയറി ആയിരകണക്കിന് നിരപരാധികളായ പൗരന്മാരെ നിഷ്ഠൂരം കൊന്നൊടുക്കിയ,അതിൽ അഭിമാനിക്കുന്ന മറ്റൊരു ഭീകരവാദ സംഘടന…..
ഏതാനും മാസങ്ങൾക്ക് മുൻപ് പാക് അധീന കശ്മീരിൽ ഹമാസിൻ്റെ യോഗം ചേർന്ന് കശ്മീർ പിടിച്ചെടുക്കും എന്ന് പ്രഖ്യാപ്പിച്ചവരാണ് ഇവർ….കശ്മീർ പിടിച്ചെടുക്കും എന്ന് പറയുന്ന ഇവരുടെ വീമ്പും, ആ വീമ്പ് യാഥാർഥ്യമാകും എന്ന് സ്വപ്നം കണ്ട് പിന്തുണയ്ക്കുന്നവരെയും കേരളത്തിലെ ഹിന്ദു – ക്രൈസ്തവ വിഭാഗം കാണേണ്ട കണ്ണ് മതേതര കണ്ണാടിയിലൂടെയല്ല….അവസരം കിട്ടിയാൽ ഈ സംഘടനകളുടെ അതേ ഭീകാരവാദ ആശയം ഇവിടെയും നടപ്പിലാക്കാൻ നിൽക്കുന്ന ഭീകരവാദികളായി തന്നെ ഇവരെ കണക്കാക്കണം….
കഫിയ അണിഞ്ഞ് അവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചും,ഹമാസ് നേതാക്കളെ വീഡിയോ കോൺഫറൻസ് വഴി ആനയിച്ചതുമെല്ലാം വീണ്ടും ഒരു ഭാസ്മാസുരന് വരം കൊടുക്കുന്ന അബദ്ധം തന്നെയാണ്…..
CAA വിരുദ്ധ സമരത്തിൽ ഉയർന്ന മുദ്രാവാക്യം ഓർമയ്യില്ലേ, 21ൽ ഊരിയ വാളുകൾ അറബിക്കടലിൽ താഴ്ത്തിയിട്ടില്ല” എന്നതായിരുന്നു അത്..ഇന്നലെ നടന്ന പ്രതിഷേധ സമരത്തിൽ ഉയർന്നത് തിരൂരങ്ങാടി പള്ളിയുടെ ചിത്രമാണ്…എന്താണ് ആ പള്ളിയുടെ പ്രത്യേകത
1921ൽ ഈ പള്ളി തകർത്തു എന്ന വ്യാജപ്രചരണം അഴിച്ച് വിട്ടാണ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ ഭീകരവാദി സംഘം ഇറങ്ങി തിരിച്ചത്..
Discussion about this post