കണ്ണൂർ; ദൈവമൊന്നുണ്ടെങ്കിൽ അത് സിപിഎം ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ശ്രീനാരായണ ഗുരു പറഞ്ഞത് അന്നവും വസ്ത്രാദികൾ ഒട്ടും മുട്ടാതെ നൽകുന്നത് ദൈവമാണെന്നാണ്. ജനങ്ങൾക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാർട്ടിയാണെന്നും ആ പാർട്ടി തന്നെയാണ് അവർക്ക് ദൈവമെന്നും എംവി ജയരാജൻ പറഞ്ഞു.
‘ശ്രീനാരായണ ഗുരു നീ ഒന്നുതന്നെ നമുക്ക് തമ്പുരാൻ എന്നുപറയുന്നത്; അന്നവും വസ്ത്രവും ഒട്ടുംമുടങ്ങാതെ തരുന്നവർ ആരാണോ, അവരാണ് തമ്പുരാൻ. എന്നുപറഞ്ഞാൽ രാജ്യത്ത് കമ്യൂണിസ്റ്റുകാരാണ് വ്യക്തികൾ അടങ്ങുന്ന കൂട്ടായ്മയാണ് അന്നവും വസ്ത്രത്തിനും വേണ്ടി പൊരുതുന്നത്. അവരുടെ മുൻപാകെ വ്യക്തികൾ എന്നുള്ളത് നിസ്സാരൻമാർ’
എന്നെ പറ്റി ഒരാളും ദൈവവുമായി പറയാൻ പാടില്ലെന്നാണ് ഗുരു പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെക്കാൾ വലിയൊരു മഹാൻ വേറെ പറയാൻ നമുക്കുണ്ടോ. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ദൈവമായി ചിത്രികരിച്ചപ്പോൾ താൻ ഒരു സാധാരണ മനുഷ്യൻ എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതുനേതാവായാലും ഏത് വ്യക്തിയായാലും അവർ പാർട്ടിക്ക് നൽകിയ സംഭവാന വിലപ്പെട്ടതാണ്. എന്നാൽ പാർട്ടിയാണ് വലുത്. അങ്ങനെ ചിത്രീകരിക്കപ്പെട്ട നേതാവിന്റെ അഭിപ്രായവും ഇതാണ്
വ്യക്തികളേക്കാൾ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാൽ എല്ലാത്തിലും വലുതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഇടം കിട്ടാത്ത സാഹചര്യത്തിൽ പി ജയരാജനെ പുകഴ്ത്തി കണ്ണൂരിലെ ചിവലയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ വച്ചിരുന്നു. ഇത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.












