Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘തെറ്റാവര്‍ത്തിക്കില്ല, സമാധാനാന്തരീക്ഷം പുലരണം’ പ്രവാചകനെ അപമാനിച്ച വാര്‍ത്തയില്‍ മതനേതാക്കള്‍ക്ക് കത്തയച്ച് മാതൃഭൂമി പത്രാധിപര്‍

by Brave India Desk
Mar 11, 2016, 10:26 am IST
in Kerala
Share on FacebookTweetWhatsAppTelegram

-veerendrakumar

കോഴിക്കോട്: പ്രവാചകനെ അപമാനിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി മാനേജ്‌മെന്റ് സമസ്തക്ക് കത്ത് നല്‍കി.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാതൃഭൂമി, ചാനലിലും ഓണ്‍ലൈനിലും വാര്‍ത്ത കൊടുക്കുകയും, വ്യാഴാഴ്ചത്തെ പത്രത്തില്‍ ഒന്നാംപേജില്‍ പത്രാധിപരുടെ ഖേദപ്രകടനവും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ പുറമെയാണ് ഇപ്പോള്‍ സമസ്ത പോലുള്ള സംഘടനകള്‍ക്ക് മാതൃഭൂമി പത്രാധിപര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കാണിച്ച് കത്തയച്ചത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത നേതാക്കളായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ടു ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച മൂന്നു ജീവനക്കാരെ മാതൃഭൂമി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സമസ്തക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം

ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

പ്രിയ ജനാബ് ആലിക്കുട്ടി മുസ്‌ലിയാര്‍,

മതനിരപേക്ഷതയുടേത് എന്നപോലെ മതബഹുമാനത്തിന്റെയും മതസ്വാതന്ത്രത്തിന്റെയും പാരമ്പര്യമാണ് മാതൃഭൂമി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മാതൃഭൂമി പിറന്നുവീണ സ്വാതന്ത്രസമരകാലംതൊട്ട് അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതേ സ്‌നേഹവും സൗഹൃദവും മതവിശ്വാസികളില്‍നിന്ന്, വിശേഷിച്ച് ഇസ്‌ലാം മത സംഘടനകളില്‍നിന്നും മതനേതാക്കളില്‍നിന്നും മാതൃഭൂമിക്ക് ലഭിച്ചിട്ടുമുണ്ട്.

എന്നാല്‍ കഴിഞ്ഞദിവസം ദുഃഖകരമായ ഒരു സംഭവം ഉണ്ടാവുകയുണ്ടായി. തൃശൂര്‍, കോഴിക്കോട് ‘നഗരം’ സപ്ലിമെന്റുകളില്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍മീഡിയയില്‍നിന്ന് എടുത്തുചേര്‍ത്ത കമന്റുകളിലൊന്ന് ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ദുഃഖവും വേദനയും സൃഷ്ടിക്കുന്നതായിരുന്നു. അങ്ങനെ സംഭവിച്ചതിലും അവര്‍ക്കുണ്ടായ ദുഃഖത്തിലും ഞങ്ങള്‍ക്ക് വ്യസനമുണ്ട്. ഞങ്ങളും ഇതില്‍ തുല്യദുഃഖിതരാണ്. പുനഃപ്രസിദ്ധീകരണത്തിലുണ്ടായ ഗുരുതരമായ ശ്രദ്ധക്കുറവും അത് സൃഷ്ടിച്ച സാമുദായിക വേദനയും തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഒന്നാംപേജില്‍ തന്നെ നിര്‍വ്യാജമായ ഖേദപ്രകടനം നടത്തിയത് ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ. വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ഔദ്യോഗികതലത്തില്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ലോകത്തിന് വെളിച്ചം കാട്ടിയ പ്രവാചകനായ നബി തിരുമേനിയോടും ഇസ്‌ലാം മതത്തോടും മാതൃഭൂമിക്ക് അങ്ങേയറ്റം ആദരവുണ്ട്. അശ്രദ്ധകൊണ്ട് പറ്റിയ വീഴ്ചയെ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കുമെന്ന് ഞങ്ങള്‍ ഉറപ്പുതരുന്നു. ഈ സാഹചര്യത്തില്‍ സമാധാനപരമായ അന്തരീക്ഷം പുലരണമെന്നും മാതൃഭൂമിയോടുള്ള സൗഹൃദവും സഹകരണവും പഴയപടി തുടരണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന് സ്‌നേഹപുരസരം
എം കേശവമേനോന്‍ (പത്രാധിപര്‍)

mtbi pravac screen

Tags: kerala news papermathrubhumi dailymalayalam online
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies