സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വിസ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി. യുഎസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ജൂതവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുകയും വിസയും താമസാനുമതിയും നിഷേധിക്കുകയും ചെയ്യുമെന്ന് യുഎസ് ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി.
ലോകത്തിലെ തീവ്രവാദ അനുഭാവികൾക്ക് അമേരിക്കയിൽ ഇടമില്ല. അവരെ ഇവിടെ പ്രവേശിപ്പിക്കാനോ താമസിക്കാൻ അനുവദിക്കാനോ ഞങ്ങൾക്ക് ബാധ്യതയില്ല,”ഡിഎച്ച്എസ് പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്ളിൻ പ്രസ്താനവയിൽ വ്യക്തമാക്കി. പുതിയ നയം ഉടനടി പ്രാബല്യത്തിൽ വരും. വിദ്യാർത്ഥി വിസകൾക്കും യുഎസിൽ സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷകൾക്കും ഇത് ബാധകമാണ്.
യുഎസ്സിഐഎസ് പ്രകാരം ജൂതവിരുദ്ധമായ പോസ്റ്റുകളും ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ എന്നിവയുൾപ്പെടെ അമേരിക്ക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയ സംഘടനകളെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ”ജൂത വിരുദ്ധ ഭീകരത, ജൂത വിരുദ്ധ ഭീകര സംഘടനകൾ, അല്ലെങ്കിൽ മറ്റ് ജൂതവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് സൂചിപ്പിക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്കം പങ്കുവെച്ചാൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നെഗറ്റീവ് ഘടകമായി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post