ന്യൂഡൽഹി: വഖഫ് നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയെ വിമർശിച്ച പാകിസ്താന് ചുട്ടമറുപടി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. പാകിസ്താൻ ഇരട്ടത്താപ്പ് കളിക്കുകയാണെന്നാണ് കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഒരുവശത്ത് താലിബാനെ നിർത്തിക്കൊണ്ടായിരുന്നു പാകിസ്താൻ ഇരട്ടത്താപ്പ് കാണിച്ചിരുന്നതെന്നും പക്ഷേ സ്വന്തം സൃഷ്ടിയായ ഭീകരതയിൽ ആ രാജ്യം കുടുങ്ങിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് സൈന്യം അഫ്ഗാൻ വിട്ടതോടെ പാകിസ്താന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി നിയമം മുസ്ലീങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണെന്നായിരുന്നു പാകിസ്്താൻ കുറ്റപ്പെടുത്തിയത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ല. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് പാകിസ്താൻ ആത്മപരിശോധന നടത്തൂവെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാകിസ്താനും മാറിയെന്നു പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം ശീലങ്ങൾ തുടരുകയാണ്. 2014-ൽ ഇന്ത്യയിൽ സർക്കാർ മാറി. ഇതോടെ ഭീകരവാദ പ്രവർത്തികളിൽ ഏർപ്പെട്ടാൽ തിരിച്ചടി ലഭിക്കുമെന്ന് പാകിസ്താന് മനസിലായി. ഈ കാലയളവിൽ ഇന്ത്യ സാമ്പത്തികമായും രാഷ്ട്രീയമായും വളർന്നു. ലോകത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. പക്ഷേ, പാകിസ്താൻ പഴയ രീതി തുടർന്നു. പാകിസ്താന് വേണ്ടി ഇനി വിലയേറിയ സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും എസ് ജയ്ശങ്കർ പറഞ്ഞിരുന്നു.
Discussion about this post