കൊച്ചി; വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിലായതിന് പിന്നാലെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടക്കുന്ന അക്രമസംഭവങ്ങളെ അപലപിച്ച് സന്തോഷ് പണ്ഡിറ്റ്. അക്രമം നടത്തുന്നവരെ നിർദാക്ഷിണ്യം അടിച്ചമർത്തണമെന്ന് അദ്ദേഹം പറയുന്നു.മലയാളത്തിലെ ചില സിനിമാക്കാർ മുർഷിദാബാദിൽ ആയിരങ്ങൾ കൊല്ലപ്പെടാൻ പ്രാർത്ഥിക്കുകയാണെന്നും അത് ദേശവിരുദ്ധ സിനിമയാക്കി കോടികൾ നേടാൻ കാത്ത് നിൽക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു.
മമതയുടെ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലവിൽ ആക്രമങ്ങൾ തടയുവാൻ വലിയ പരാജയമാണ്.. ഇത് മനസ്സിലാക്കി ഉടനെ കേന്ദ്ര സർക്കാർ സൈന്യത്തെ അവിടെ ഇറക്കി സമാധാനം പുന സ്ഥാപിക്കണം. പാർലമെൻറ് പാസാക്കിയ ഒരു നിയമം തൻ്റെ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് മമത പറഞ്ഞതോടെ ആണ് അക്രമങ്ങൾ തുടങ്ങിയത്. മുമ്പു മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്‌കാരിക ‘നായകർ’ മുർഷിദബാദ് ആക്രമണം അറിഞ്ഞ മട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
മമതാ ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മൂർഷിദാ ബാദിൽ നടക്കുന്ന ആക്രമങ്ങളിൽ അപലപിക്കുന്നു. അവിടെ
Bengal govt നെ യോ ഇന്ത്യ govt നെ യോ അംഗീകരിക്കുന്നവർ കുറവാണ് എന്നു സംശയിക്കുന്നു.
‘വഖഫ് നിയമ ഭേദഗതിക്കെതിരെ’ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക
തന്നെവേണം. പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതൃകാപരമായ സഹന സമരമാണ് പ്രതിഷേധക്കാർ സ്വീകരിക്കേണ്ടത്. ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും ഇന്നും സംഘർഷം ഉണ്ടായി. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇതിന് പിന്നിൽ ബംഗ്ലാദേശ് നിന്നും വന്നിട്ടുള്ള ആളുകൾ ആണോ എന്ന് പോലീസ് അന്വേഷിക്കണം. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മമതയുടെ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലവിൽ ആക്രമങ്ങൾ തടയുവാൻ വലിയ പരാജയമാണ്.. ഇത് മനസ്സിലാക്കി ഉടനെ കേന്ദ്ര സർക്കാർ മിലിറ്ററിയെ അവിടെ ഇറക്കി സമാധാനം പുന സ്ഥാപിക്കണം . പാർലമെൻറ് പാസാക്കിയ ഒരു നിയമം തന്റെ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് മമത പറഞ്ഞതോടെ ആണ് അക്രമങ്ങൾ തുടങ്ങിയത്.
മുമ്പു മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്‌കാരിക “നായകർ” മുർഷിദബാദ് ആക്രമണം അറിഞ്ഞ മട്ടില്ല .
(വാൽ കഷ്ണം: ഈ വാർത്ത അറിഞ്ഞ ചില ഇന്ത്യ വിരുദ്ധ propaganda സിനിമ എടുക്കാറുള്ള ചില സംവിധായകരും, ചില നടന്മാരും വളരെ ഹാപ്പി ആണെന്ന് കേട്ട്.. മുർഷിദാബാദിൽ ആയിരങ്ങൾ കൊല്ലപ്പെടണേ എന്നവർ പ്രാർത്ഥിക്കുകയാണ്..അങ്ങനെ സംഭവിച്ചാൽ ഉടനെ ചില വിദേശ സംഘടനകളിൽ നിന്നും പണം വാങ്ങി ഇന്ത്യ വിരുദ്ധ മലയാള മാസ്സ് പടം പ്രതീക്ഷിക്കാം.. അതിലൂടെ ജനങ്ങളെ തമ്മിലടിപ്പിച്ച് 300 കോടി ചിലർ ഉണ്ടാക്കും.. നോക്കിക്കോ)
By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്)
Discussion about this post