ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിൽ പ്രതികരണവുമായി മാതാവ്. പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ മരിയ കാർമൽ. മകൻ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്നും മരിയ കാർമൽ വ്യക്തമാക്കി.
അവൻ ഇറങ്ങി ഓടിയാലും പരിശോധിക്കാനല്ലേ അവർ വന്നത്. പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ. പരിശോധിക്കാനുള്ള അധികാരം ഉണ്ടല്ലോ? എന്തിനാണ് അവർ വന്നത് പരിശോധിക്കാനല്ലേ. പരിശോധിച്ചപ്പോൾ എന്തെങ്കിലും കിട്ടിയോ? അത് നിങ്ങൾ അന്വേഷിച്ചോയെന്ന് മാതാവ് ചോദിച്ചു. അവൻ ഉറങ്ങിക്കിടക്കുകയായിരുന്നു. പോലീസിന്റെ ഡ്രസിലല്ല അവർ വന്നത്. വലിയൊരു മനുഷ്യനാണ് വന്നത്. റൂം സർവീസിന് വന്നതാണോ അവൻ വിളിച്ച് ചോദിച്ചിട്ടുണ്ട്. പോലീസാണോ എന്നും ചോദിച്ചു. അല്ലെന്ന് അവർ പറഞ്ഞു. ഉറക്കിത്തിനിടെയല്ലേ അവരെ പെട്ടന്ന് കാണുന്നത്. ഉപദ്രവിക്കുമന്ന് പേടിച്ചിട്ടാണ് അവൻ ഇറങ്ങി ഓടിയത്. അവനെ ഞങ്ങൾക്ക് നന്നായി അറിയാം. അവന് ഭയങ്കര പേടിയാണ്. അവൻ എവിടെയാണ് എന്ന് ഞങ്ങൾക്ക് അറിയില്ല. ഡാർസാഫ് ആണെങ്കിലും പോലീസ് ആണെങ്കിലും അവർ റെയ്ഡ് നടത്തിയിട്ടുണ്ടാവില്ലേ. എന്നിട്ട് അവർക്ക് എന്തെങ്കിലും കിട്ടിയോ എന്ന് ഞങ്ങൾക്ക് അറിയണമെന്നും, ഷൈൻ ടോം ചാക്കോയുടെ അമ്മ പറഞ്ഞു.
ഡാൻസാഫ് പരിശോധനയ്ക്കിടെയാണ് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നുഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയിൽ കാണാം. നടി വിൻ സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടനെ ഷൈൻ ടോം ജനൽ വഴി പുറത്തെത്തിയാണ് ഇറങ്ങിയോടിയത്.
കൊക്കൈൻ കേസിൽ ഷൈൻ ടോം ചാക്കോയെ ഈയിടെയാണ് കോടതി വെറുതെ വിട്ടത്. അതിനിടെയാണ് സമാനസംഭവം. കൊച്ചി കടവന്ത്രയിൽ നടത്തിയ റെയ്ഡിൽ ആയിരുന്നു കൊക്കൈനുമായി ഷൈനും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30 നായിരുന്നു സംഭവം. കേസിൽ ഷൈൻ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
ഷൈൻ ടോം ചാക്കോ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. ഷൂട്ടിംഗിനിടെ ഒരു പ്രധാന ആർട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയിൽ പെരുമാറി. സീൻ പ്രാക്ടീസിനിടെ ഇയാളുടെ വായിൽനിന്ന് വെള്ളനിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചിരുന്നെന്ന് നടി മുമ്പ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആരാണ് ആ നടൻ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്.
Discussion about this post