കൊൽകത്ത : കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ പരാതിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വിദേശരാജ്യങ്ങളിൽ നിന്നും ബംഗാളിലേക്ക് എത്തുന്നവരുടെ വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനവുമായി പങ്കുവയ്ക്കുന്നില്ല എന്നാണ് മമതാ ബാനർജി പരാതിപ്പെടുന്നത്. കൂടാതെ ബി എസ് എഫിന്റെ അതിർത്തി പരിധി 50 കിലോമീറ്റർ നീട്ടിയതിനെതിരെയും മമതാ ബാനർജി രൂക്ഷ വിമർശനമുന്നയിച്ചു.
അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തേക്ക് ബിഎസ്എഫിന്റെ അധികാരപരിധി നീട്ടിയ കേന്ദ്രത്തിന്റെ തീരുമാനമാണ് മമതയെ ചൊടിപ്പിച്ചിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ സമാധാനം നിലനിർത്താൻ മമത പശ്ചിമബംഗാളിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
മുർഷിദാബാദിലെ ഭരണകൂടം ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പ്രവർത്തിക്കുന്നുണ്ട്. ഉചിതമായ സമയത്ത് താൻ മുർഷിദാബാദ് സന്ദർശിക്കും എന്നും മമത വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും മമത ബാനർജി ഇന്ന് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അമിത് ഷാ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തുന്നത്. പ്രധാനമന്ത്രി അമിത് ഷായെ നിയന്ത്രിക്കണമെന്നും മമത അഭിപ്രായപ്പെട്ടു.
Discussion about this post