Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഡോളർ വീഴും, യുവാൻ വാഴും; ഉപരോധങ്ങളെ കാറ്റിൽ പറത്തി ചൈന ഒരുക്കിയ രഹസ്യ സാമ്പത്തിക പത്മവ്യൂഹം; അമേരിക്കയെ വിറപ്പിച്ച് ‘കുൻലൂൺ’ മാജിക്

by Brave India Desk
Mar 3, 2026, 10:23 am IST
in News, International
Share on FacebookTweetWhatsAppTelegram

ഇറാൻ – യുഎസ് യുദ്ധം മുറുകുന്നതിനിടയിൽ, ലോകം ഇതുവരെ ശ്രദ്ധിക്കാത്ത ഒരു ചൈനീസ് ബാങ്കിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ‘ബാങ്ക് ഓഫ് കുൻലൂൺ’ ആണ് അമേരിക്കൻ ഡോളറിനെ വെല്ലുവിളിച്ച് ഇറാനുമായുള്ള എണ്ണവ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്.

അമേരിക്ക ഇറാനു മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഡോളർ ഉപയോഗിച്ചുള്ള ഇടപാടുകൾ അസാധ്യമായി. ഇതിനെ മറികടക്കാൻ ചൈന കണ്ടെത്തിയ വഴിയാണ് ‘യുവാനിലുള്ള വ്യാപാരം’.ഇറാനിൽ നിന്നുള്ള എണ്ണ കപ്പലുകളിൽ മലേഷ്യൻ എണ്ണ എന്ന വ്യാജ ലേബലിലാണ് ചൈനയിൽ എത്തിച്ചിരുന്നത്. ചൈനീസ് രേഖകളിൽ ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂജ്യമാണെങ്കിലും മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി അവരുടെ മൊത്തം ഉത്പാദനത്തേക്കാൾ കൂടുതലായി കാണിച്ചു.

Stories you may like

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

ചൈന മാസം തോറും 1.5 ബില്യൺ ഡോളറിന്റെ എണ്ണ ഇറാനിൽ നിന്ന് വാങ്ങുന്നു. പണം നൽകുന്നത് യുവാനിൽ ബാങ്ക് ഓഫ് കുൻലൂൺ വഴി. ഈ പണം കൊണ്ട് ഇറാൻ ചൈനയിൽ നിന്ന് മെഷിനറികളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വാങ്ങുന്നു. പണം ചൈനീസ് സിസ്റ്റത്തിന് പുറത്തുപോകുന്നില്ല, ഡോളറിന്റെ ആവശ്യവുമില്ല.

2012-ൽ തന്നെ ബാങ്ക് ഓഫ് കുൻലൂണിനെ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. എന്നാൽ പാശ്ചാത്യ സാമ്പത്തിക ലോകവുമായി ബന്ധമില്ലാത്തതിനാൽ ഈ ഉപരോധം ബാങ്കിനെ ബാധിച്ചില്ല. ഇറാന്റെ എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. വിപണി വിലയേക്കാൾ 10 ഡോളർ കുറഞ്ഞ നിരക്കിലാണ് ചൈന ഇത് വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. യുദ്ധസാഹചര്യത്തിൽ ഡോളർ വിട്ട് യുവാനിലേക്ക് മാറുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ബീജിംഗ് ലക്ഷ്യമിടുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ വിപണിയിലെ തളർച്ചയായി തോന്നാമെങ്കിലും, ഡോളർ രഹിത ലോകക്രമം കെട്ടിപ്പടുക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്.

അമേരിക്ക ഇറാനെ ആക്രമിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇത്തരം ‘ഡോളർ രഹിത’ സാമ്പത്തിക സംവിധാനങ്ങൾ തകർക്കുക എന്നതാണെന്ന് സാമ്പത്തിക വിദഗ്ധനായ സൗരഭ് ജെയിൻ നിരീക്ഷിക്കുന്നു. ഡോളറിന്റെ ആധിപത്യം തകർന്നാൽ അത് അമേരിക്കയുടെ ആഗോള അധികാരത്തെ നേരിട്ട് ബാധിക്കും.

Tags: chinausairanwarKunlun
ShareTweetSendShare

Latest stories from this section

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

Latest News

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies