റായ്പൂർ : ചുവപ്പ് ഭീകരത അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ തുടർച്ചയായി ഛത്തീസ്ഗഡിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. വെള്ളിയാഴ്ച സുക്മ ജില്ലയിൽ 33 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. 11 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇന്ന് മാത്രമായി ഛത്തീസ്ഗഡിൽ കീഴടങ്ങിയിരിക്കുന്നത്.
കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരിൽ 17 പേർ പോലീസ് തലയ്ക്ക് വിലയിട്ടിരുന്നവരാണ്. 49 ലക്ഷം രൂപയുടെ പ്രതിഫലമായിരുന്നു ഈ 17 പേരെ പിടികൂടുന്നതിനായി പ്രഖ്യാപിച്ചിരുന്നത്. പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് സേനയിലെയും (സിആർപിഎഫ്) മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിലാണ് ഇന്ന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘം കീഴടങ്ങാൻ എത്തിയത്.
വിദൂര ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘നിയാദ് നെല്ലാനർ’ (നിങ്ങളുടെ നല്ല ഗ്രാമം) പദ്ധതിയും പുതിയ കീഴടങ്ങൽ, പുനരധിവാസ നയവും പഴയ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങിലേക്ക് എന്ന നയിക്കുന്നത് എന്നാണ് ഛത്തീസ്ഗഡ് പോലീസ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനു കീഴിലുള്ള പിഎൽജിഎ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) കമ്പനി, മാവോയിസ്റ്റ് ഏരിയ കമ്മിറ്റി എന്നിവയിലെ അംഗങ്ങളാണ് കീഴടങ്ങിയിട്ടുള്ളത്.
Discussion about this post