ന്യൂഡൽഹി : 26/11 ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ കഴിഞ്ഞയാഴ്ചയാണ് ദേശീയ അന്വേഷണ ഏജൻസി ഇന്ത്യയിലേക്ക് എത്തിച്ചത്. നിലവിൽ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ ആണ് റാണ. കസ്റ്റഡിയിൽ ആയതോടെ തനിക്ക് ഖുർആനും ഒരു പുസ്തകവും പേനയും വേണമെന്ന് റാണ എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ തന്നെ അടുത്ത ആവശ്യവും ഉന്നയിച്ചിരിക്കുകയാണ് റാണ.
കഴിക്കാൻ മാംസാഹാരം വേണം എന്നാണ് താവൂർ ഹുസൈൻ റാണയുടെ പുതിയ ആവശ്യം. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ നൽകുമെന്ന് നിലപാടിലാണ് ദേശീയ അന്വേഷണ ഏജൻസി ഉള്ളത്. പ്രതി ആവശ്യപ്പെടുന്ന ആഹാരം നൽകാൻ കഴിയില്ലെന്നും നിയമപ്രകാരമുള്ള ആഹാരം മാത്രമാണ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് നൽകുക എന്നും എൻഐഎ വ്യക്തമാക്കി.
തഹാവൂർ ഹുസൈൻ റാണയുടെ വൈദ്യപരിശോധനകൾ സാധാരണഗതിയിൽ നടക്കുന്നുണ്ടെന്നും കൈമാറൽ ഉടമ്പടി പ്രകാരം ശരിയായ ചികിത്സ നൽകുന്നുണ്ടെന്നും എൻഐഎ അറിയിച്ചു. ഡൽഹിയിലെ സിജിഒ കോംപ്ലക്സിലെ എൻഐഎ ആസ്ഥാനത്തിനുള്ളിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും ഇയാൾ നിരീക്ഷണത്തിലാണ്.
Discussion about this post