കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് വിവരം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുട്ടിയുടെ കാൽമുട്ടിന് മീതെയാണ് കൊതുക് കടിച്ചത്. ചൊറിച്ചിൽ അനുഭവപ്പെട്ടതോടെ ആൻറി ബാക്ടീരിയൽ ക്രീം പുരട്ടിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. പക്ഷേ ചൊറിച്ചിൽ ശമിച്ചില്ല. നാലാം ദിവസം കടിയേറ്റ ഭാഗം വീർത്ത് വന്നു. ചുവപ്പ് നിറവും പടർന്നു. പിന്നീട് കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായെന്നും അമ്മ പറയുന്നു
കൊതുകു കടിച്ച് നാലാമത്തെ ദിവസമായപ്പോഴേക്കും തടിപ്പ് ഇരട്ടിവലിപ്പമായി. കൂടാതെ അതിനുചുറ്റും ചുവന്നനിറം പ്രത്യക്ഷപ്പെട്ടു. വേദന അനുഭവപ്പെടുന്നുണ്ടെന്നും അവ പറഞ്ഞുവെന്ന് മാതാവ് പറയുന്നു. തുടർന്ന് ബാക്രോബാൻ എന്ന ആന്റിബയോട്ടിക് ക്രീം പുരട്ടി നോക്കി. എന്നാൽ, അഞ്ചാമത്തെ ദിവസമായപ്പോഴേക്കും കുട്ടിയുടെ ആരോഗ്യം വഷളായി. കൊതുകു കടിച്ചപ്പോഴുണ്ടായ തടിപ്പ് ഒറ്റരാത്രികൊണ്ട് മൂന്നിരട്ടിയായി വർധിച്ചു. തുടർന്ന് കുട്ടിക്ക് നടക്കാൻ കഴിയാതെയായി. ഞങ്ങൾ വളരെയധികം ആശങ്കപ്പെട്ടു.
ഇതോടെ ആശങ്കയിലായ മാതാപിതാക്കൾ വൈദ്യസഹായം തേടാൻ തീരുമാനിച്ചു. പക്ഷേ സമീപത്തുള്ള ഡോക്ടർമാരുടെയെല്ലാം ബുക്കിങ് നേരത്തെ തന്നെ തീർന്നതിനാൽ ഡോക്ടറെ കാണാനായില്ല. ഓൺലൈനായി ഉപദേശം തേടിയപ്പോൾ എത്രയും പെട്ടെന്ന് കുട്ടിയെ ആശുപത്രിൽ എത്തിക്കാൻ നിർദേശം നൽകി. ഈ അണുബാധ അപൂർവം അല്ലെങ്കിലും കൊതുക് കടിക്ക് പിന്നാലെ ഈ അണുബാധയുണ്ടാകുന്നത് അപൂർവ്വമാണെന്ന് ഡോക്ടർ പറഞ്ഞു. ആദ്യ റൗണ്ട് ആൻറിബയോട്ടിക്കുകൾ ഫലിച്ചില്ല. ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന എംആർഎസ്എ എന്ന അവസ്ഥ സ്ഥിരീകരിച്ചു. മുറിവിലൂടെ അണുബാധ രക്തത്തിൽ പ്രവേശിച്ചതായിരുന്നു കാരണം.
Discussion about this post