ധാക്ക; ന്യൂനപക്ഷ വേട്ട തുടരുന്ന ബംഗ്ലാദേശിലെ ഹിന്ദു നേതാവിന്റെ അതിദാരുണ കൊലപാതകത്തിൽ അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ശ്രീ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഞങ്ങൾ വേദനയോടെ ശ്രദ്ധിച്ചു. മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങളിൽ ഏർപ്പെട്ടവർ ശിക്ഷാനടപടികളില്ലാതെ വിഹരിക്കുമ്പോഴും ഇടക്കാല സർക്കാരിന്റെ കീഴിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്ന ഒരു രീതിയാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
‘ഈ സംഭവത്തെ ഞങ്ങൾ അപലപിക്കുന്നു, ഒഴികഴിവുകൾ കണ്ടെത്താതെയോ വിവേചനം കാണിക്കാതെയോ ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടക്കാല സർക്കാരിനോട് നിറവേറ്റണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു
വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പൂർ ജില്ലയിൽ 58 കാരനായ ഹിന്ദു സമുദായ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു.
Discussion about this post