ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹിന്ദു മന്ത്രിക്കു നേരെ ആക്രമണം. സിന്ധ് പ്രവിശ്യയിൽ വെച്ചാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് എംപിഎയും മതകാര്യ സഹമന്ത്രിയുമായ ഖൈൽ ദാസ് കോഹിസ്ഥാനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
സിന്ധു പ്രവിശ്യയിലെ കനാൽ പദ്ധതികൾക്കെതിരായി പ്രതിഷേധിച്ചിരുന്ന ആളുകളാണ് കോഹിസ്ഥാനിയെ ആക്രമിച്ചത് എന്നാണ് പാകിസ്താൻ പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പാക് സർക്കാർ അറിയിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയും സിന്ധ് മുഖ്യമന്ത്രിയും സംഭവത്തെ അപലപിച്ചു.
ആക്രമണത്തിൽ കൊഹിസ്ഥാനിക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൊഹിസ്ഥാനിയെ വിളിച്ച് സംഭവത്തെക്കുറിച്ച് സംഭവത്തെക്കുറിച്ച് ആരാഞ്ഞു. സിന്ധിലെ ജാംഷോറോ ജില്ലയിൽ നിന്നുള്ള കോഹിസ്ഥാനി 2018 ൽ പിഎംഎൽ-എന്നിൽ നിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം, 2024 ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും സഹമന്ത്രിയാകുകയും ചെയ്തു.
Discussion about this post