ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ക്സില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. രേഖകള്‍ ഹാജരാക്കണമെന്നാവള്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
കേസില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ട് ഹാജരാകണമെന്ന 2014 ജൂണിലെ ഉത്തരവില്‍ രേഖകള്‍ ഹാജരാക്കണമെന്ന കാര്യം പറയുന്നുണ്ടെന്നാണ് സ്വാമിയുടെ വാദം. 2010 മുതല്‍ ഉള്ള വരവ്-ചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും ഹാജരാക്കാന്‍ ഉത്തരവിടണമെന്നാണ് സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യം സ്വാമി നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഉന്നയിച്ചിരിയ്ക്കുന്ന ആരോപണം.
Discussion about this post