ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ പൈശാചിക ഭീകരാക്രമണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭാരതം. അഞ്ച് സഹോദരങ്ങളെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് രാജ്യം ഇത് വരെ മുക്തമായിട്ടില്ല. ഹീനമായ പ്രവൃത്തി ചെയ്തവർക്ക് തക്കതായ മറുപടി നൽകണമെന്നാണ് ജനവികാരം. ചുക്കാൻ പിടിച്ച പാകിസ്താനും തിരിച്ചടി നൽകണമെന്ന് ഭാരതീയർ ഒരേ സ്വരത്തിൽ പറയുന്നു.
ഇപ്പോഴിതാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനോടുള്ള നിലപാ് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ.സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം.
പാകിസ്താൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്താനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.









Discussion about this post