Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഞങ്ങൾക്ക് പങ്കില്ല, ലഷ്കർ ഇ തൊയ്ബ ഇന്ന് സജീവമല്ല, ഏത് അന്താരാഷ്ട്ര അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണ്’; പാക് പ്രതിരോധമന്ത്രി

by Brave India Desk
Apr 26, 2025, 04:01 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്; അന്താരാഷ്ട്ര പരിശോധകർ നടത്തുന്ന ഏതൊരു അന്വേഷണവുമായും സഹകരിക്കാൻ പാകിസ്താൻ തയ്യാറാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.

“ഒരു തെളിവുമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ” പാകിസ്താനെ ശിക്ഷിക്കാൻ ഇന്ത്യ നടപടികൾ സ്വീകരിക്കുകയാണെന്നാണ് ഖ്വാജ മുഹമ്മദ് ആസിഫിൻറെ സംസാരം . ആക്രമണത്തിൽ ലഷ്കർ ഇ തൊയ്ബയുടെ പങ്കിനെയും പാക് പ്രതിരോധമന്ത്രി നിഷേധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രോക്‌സി ആയ റെസിസ്റ്റൻസ് ഫ്രണ്ട് ആണ് ആക്രമണം നടത്തിയതെന്ന ഇന്ത്യയുടെ വാദം തെറ്റാണ്. ലഷ്‌കർ-ഇ-തൊയ്ബ ഇന്ന് പ്രവർത്തനക്ഷമമല്ല. “അവർ തീർന്നു; അവർക്ക് പാകിസ്താനിൽ ഒരു സജ്ജീകരണവുമില്ല, അവരിൽ ചിലർ വീട്ടുതടങ്കലിലാണ്, ചിലർ കസ്റ്റഡിയിലാണ്. അവർ ഒട്ടും സജീവമല്ല.” ,ഖ്വാജ മുഹമ്മദ് ആസിഫ് ന്യൂയോർക്ക് ടൈംസിനെ അറിയിച്ചു.

Stories you may like

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ പിന്തുണയ്ക്കുന്നതായി ഇന്ത്യ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. ഏപ്രിൽ 22 ന് ബൈസരൻവാലിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്നും ഇസ്ലാമാബാദ് അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)’ ഭീകരസംഘടനയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ് നിഷേധിച്ചു.
ആക്രമണത്തിന് പിന്നാലെ കശ്മീരിൽ നടന്ന ഹർത്താലും പ്രതിഷേധവും ടിആർഫിനെ പ്രസ്താവനയിൽ നിന്ന് പിന്നോട്ടുപോകാൻ പ്രേരിപ്പിച്ചു എന്നാണ് സൂചന.  പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള ടിആര്‍ഫ് നേരത്തേ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രത്യക്ഷപ്പെട്ട സന്ദേശം അനധികൃതമായി മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നാണ് ടിആര്‍എഫിന്റെ പുതിയ വിശദീകരണം. ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന് ശേഷം തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മറ്റൊരോ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ടിആര്‍എഫ് പറഞ്ഞു.

പാകിസ്താൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. സൈഫുളള ഖാലിദ് എന്ന കസൂരി. പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത് . കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി, ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിവരം.

അതേസമയം, കശ്മീർ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായും സൈന്യം ഉചിതമായി പ്രതികരിച്ചതായും പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കശ്മീരിലെ നിയന്ത്രണ രേഖയിലുടനീളം നിരവധി പാകിസ്താൻ സൈനിക പോസ്റ്റുകൾ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags: Pakistan Defence Minister demands international probePAK DEFENCE MINISTER PEHALGAM
Share1TweetSendShare

Latest stories from this section

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ഡൽഹിയിൽ അടിയന്തര രാഷ്ട്രീയ നീക്കങ്ങൾ? കേന്ദ്രമന്ത്രിമാരോട് മടങ്ങരുതെന്ന് നിർദ്ദേശം; നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

Discussion about this post

Latest News

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

16-ാം കേരള നിയമസഭയ്ക്ക് പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു;കന്നടയിൽ ചൊല്ലി എ.കെ.എം അഷ്റഫ്‌

ചരിത്ര മുന്നേറ്റം നടത്തി ബിജെപി ; ഇനി ലക്ഷ്യം കേരള ഭരണം

സഭയിൽ ചരിത്രമെഴുതാൻ ബിജെപി; മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies