ന്യൂഡൽഹി : സിന്ധു നദിയിൽ വെള്ളം ഒഴുകിയില്ലെങ്കിൽ അവിടെ ഇന്ത്യക്കാരുടെ രക്തം ഒഴുകും എന്ന വിവാദ പ്രസ്താവന നടത്തിയ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിക്കെതിരെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ. ഇന്ത്യൻ സർക്കാർ ഒരു വാക്കു പറഞ്ഞാൽ ഇന്ത്യയിലെ മുസ്ലീങ്ങൾ തന്നെ പാകിസ്താനെ ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങുമെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് സാജിദ് റാഷിദി പറഞ്ഞു. പാകിസ്താൻ ആദ്യം സ്വന്തം രാജ്യത്തെ ഷിയ-സുന്നി പോരാട്ടം അവസാനിപ്പിക്കൂ, എന്നിട്ടാവാം ഇന്ത്യയിലെ കാര്യങ്ങൾ അന്വേഷിക്കുന്നത് എന്നും സാജിദ് റാഷിദി സൂചിപ്പിച്ചു.
ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ സ്വരത്തിൽ പാകിസ്താനെ നേരിടാൻ ആഗ്രഹിക്കുന്ന സന്ദർഭമാണ് ഇതെന്നും ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ആരുടെ രക്തമാണ് ചൊരിയപ്പെടുക എന്നുള്ളത് കാലത്തിനു മാത്രമേ പറയാൻ കഴിയൂ. പാകിസ്താൻ ഇനി ഓരോ തുള്ളി വെള്ളത്തിനും പോരാടുന്ന കാഴ്ചയായിരിക്കും കാണാൻ കഴിയുക എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് നോക്കാൻ പോലും ധൈര്യമില്ലാത്തവരാണ് ഇന്ത്യക്കാരുടെ രക്തം നദിയിൽ ഒഴുകും എന്ന് ഭീഷണിപ്പെടുത്തുന്നത്.
പാകിസ്താന്റെ ഈ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് സർക്കാരിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂ. പാകിസ്താനിൽ പ്രവേശിച്ച് അവരെ കൊല്ലാൻ ഞങ്ങൾ തയ്യാറാണ് എന്നും ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡണ്ട് അറിയിച്ചു.









Discussion about this post