അമേരിക്ക നയിക്കുന്ന ലോകക്രമം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അമേരിക്കൻ ഹെജിമണിക്കെതിരെ കാർണി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്. അന്താരാഷ്ട്ര തലത്തിൽ നിലനിന്നിരുന്ന ‘റൂൾസ് ബേസ്ഡ് ഓർഡർ’ (Rules-based order) വെറുമൊരു കെട്ടുകഥയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
ഡൊണാൾഡ് ട്രംപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളെയും ടാരിഫ് ഭീഷണികളെയും കടന്നാക്രമിക്കുന്നതായിരുന്നു കാർണിയുടെ പ്രസംഗം.പതിറ്റാണ്ടുകളായി ലോകം വിശ്വസിച്ചിരുന്ന പല തത്വങ്ങളും ഇന്ന് പ്രസക്തമല്ലെന്ന് കാർണി പറഞ്ഞു.”റൂൾസ് ബേസ്ഡ് ഓർഡർ എന്നത് ഭാഗികമായ ഒരു നുണയാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ശക്തരായവർ തങ്ങൾക്ക് സൗകര്യമുള്ളപ്പോൾ നിയമങ്ങളിൽ നിന്ന് മാറിനിൽക്കുകയും ദുർബലരെ നിയമം പടിപ്പിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്,” – അദ്ദേഹം പറഞ്ഞു. വൻശക്തികൾ ഇന്ന് വ്യാപാരത്തെയും സാമ്പത്തിക ഇടപാടുകളെയും ആയുധമാക്കുകയാണ് സപ്ലൈ ചെയിനുകൾ ഭീഷണിപ്പെടുത്താനുള്ള മാർഗ്ഗങ്ങളായി മാറിയിരിക്കുന്നു.കാനഡയെപ്പോലെയുള്ള ഇടത്തരം ശക്തികൾ ഒന്നിച്ച് നിൽക്കണമെന്ന് കാർണി ആഹ്വാനം ചെയ്തു.
നമ്മൾ മേശപ്പുറത്ത് ചർച്ചയ്ക്ക് ഇരുന്നില്ലെങ്കിൽ, വൻശക്തികളുടെ മെനുവിലെ വിഭവമായി നാം മാറും. ഒറ്റയ്ക്ക് നിൽക്കുന്ന രാജ്യങ്ങളെ വൻശക്തികൾ ഓരോന്നായി വേട്ടയാടും,” – അദ്ദേഹം മുന്നറിയിപ്പ്










Discussion about this post