ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ ഷോയിബ് അക്തറിന്റെ ഉൾപ്പെടെയുള്ള പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് സർക്കാർ
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും വർഗീയമായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 63 ദശലക്ഷം സബ്സ്‌ക്രൈബർമാരുള്ള 16 പാകിസ്താൻ യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ യൂട്യൂബ് ചാനലുകൾ നിരോധിച്ചത്.
ഡോൺ, സമ ടിവി, എ ആർ വൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും മാദ്ധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. പാകിസ്താൻ റഫറൻസ്, സമ സ്‌പോർട്‌സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് ചാനലുകൾ.
Discussion about this post