ജമ്മുകശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകകർക്കെതിരായ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. ഭീകരരുടെ വീടുകൾ തകർക്കുന്നതിലാണ് തരിഗാമി വിമർശനം ഉന്നയിച്ചത്. ഇതുവരെ ഭീകരരുടെ 13 വീടുകളാണ് തകർത്തത്.
ഭീകരരുടെ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്നാണ് തരിഗാമി പറയുന്നത്. ഭീകരരുടെ വീടുകൾ തകർത്തപ്പോൾ പലയിടത്തും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഠഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഭീകരർ ജനിച്ചുവളർന്ന വീടുകളാണ് തകർക്കുന്നത്. എന്നാൽ ഈ വീടുകളൊക്കെയും ഭീകരർ പണ്ടേ ഉപേക്ഷിച്ചുപോയതാണെന്നും കുടുംബത്തെ തിരിഞ്ഞുനോക്കുന്നില്ലെന്നും തരിഗാമി പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ കൂടാതെ, വിവിധസമയങ്ങളിൽ ഭീകരപ്രവർത്തനങ്ങളിൽ പിന്തുണ നൽകിയവരുടെ വീടുകളും തകർക്കുന്നുണ്ട്.
ബുൾഡോസറുകൾ ഉപയോഗിക്കുന്നു, വീടുകൾ തകർക്കുന്നു. ഭീകരതയെ ചെറുക്കാനുള്ള വഴി ഇതല്ല. കശ്മീരിൽ ഭീകരതയുടെ ആവാസവ്യവസ്ഥ തകർന്നുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ തകർന്നത് മറ്റൊന്നാണ് – തീവ്രവാദത്തിന്റെ പുനരുജ്ജീവനം ഉണ്ടായി. ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്ന് തരിഗാമി ചോദിക്കുന്നു. ഒരു മകൻ ഒരു കുറ്റകൃത്യം ചെയ്താൽ, പിതാവിനെ എങ്ങനെ ഉത്തരവാദിയാക്കും?” ”ഒരു തീവ്രവാദി ഒരു വീട്ടിൽ ജനിച്ചാൽ, അവന്റെ അയൽക്കാരന്റെ തെറ്റ് എന്താണ്? അവന്റെ അയൽക്കാരന്റെ വീട് എന്തിനാണ് നശിപ്പിക്കേണ്ടതെന്നും തരിഗാമി ചോദിക്കുന്നു.
Discussion about this post