ന്യൂഡൽഹി: പാകിസ്താന്റെ സൈബർ ആക്രമണം തകർത്ത് ഇന്ത്യൻ സൈന്യം. നാല് സുപ്രധാന വെബ്‌സൈറ്റുകളിൽ നുഴഞ്ഞുകയാറാനാണ് ശ്രമിച്ചതെങ്കിലും ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം ഈ നീക്കം തടയുകയായിരുന്നു. ശ്രീനഗറിലേയും റാണിഖേതിലേയും ആർമി പബ്ലിക് സ്‌കൂൾ, ആർമി വെൽഫെയർ ഹൌസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ), ഇന്ത്യൻ വ്യോമസേനാ പ്ലേസ്‌മെന്റ് പോർട്ടൽ എന്നിവയ്ക്ക് നേരെയാണ് സൈബറാക്രമണം ഉണ്ടായത്.
കരസേനയുടെ സൈബർ സ്‌പേസിലേക്ക് നേരിട്ട് കടന്നു ചെല്ലാനായിരുന്നു ഇവരുടെ ശ്രമം. സുപ്രധാന വ്യക്തിവിവരങ്ങൾ കൈക്കലാക്കുകയും സർവീസുകൾ തകർക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ശ്രമം ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം തകർക്കുകയായിരുന്നു
രാജസ്ഥാൻ സർക്കാരിന്റെ മൂന്ന് വെബ് സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളായിരുന്നു ഹാക്ക് ചെയ്ത സൈറ്റുകളിൽ പോസ്റ്റ് ചെയ്തത്.












Discussion about this post