ശ്രീനഗർ: പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്‌നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാകിസ്താന്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്.
നേരത്തെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നുയാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. പാക് വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്
പാകിസ്താനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിർത്തി ഇനി ലഭ്യമല്ലെന്ന NOTAM ( വിമാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അത്യാവശ്യമായ വിവരങ്ങൾ അടങ്ങിയ അറിയിപ്പാണ് NOTAM ) ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചത്. ഏപ്രിൽ 30 മുതൽ മെയ് 23 വരെയാണ് ഇപ്പോൾ അടച്ചിടുക. പിന്നീടുള്ള നടപടി അടുത്ത ഘട്ടത്തിൽ സ്വീകരിക്കും.
Discussion about this post