അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണെന്നാണ് വിമർശനം.ഇതിനെതിരെ സിപിഎം പാർട്ടി നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു.
അമേരിക്കയുടെ പ്രസിഡൻറ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡൻറ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് എംഎ ബേബിയുടെ വാക്കുകൾ.
ഇന്ത്യയിലും ലോകത്തും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
Discussion about this post