ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയുന്ന രാജ്യങ്ങളുടെ ശ്രമങ്ങളെ കുറ്റപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യ തേടുന്നത് പങ്കാളികളെയാണെന്നും ഉപദേശകരെയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ, ഇന്ത്യ യൂറോപ്പിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഈ ലോകത്ത് ഇന്ത്യ തേടുന്നത് ഉപദേശകരെയല്ല. മറിച്ച് പങ്കാളികളെയാണ്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ പ്രസംഗിക്കുന്നത് സ്വന്തം രാജ്യത്ത് പ്രാവർത്തികമാക്കാത്ത ഉപദേശകരെ ഇന്ത്യ ആഗ്രഹിക്കുന്നേയില്ല. യൂറോപ്പിൽ നിന്നുള്ള ചില നേതാക്കളിൽ ആ പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ചിലരിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും എസ് ജയശങ്കർ മറുപടി നൽകി.
നമുക്ക് ഒരു പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ, കുറച്ച് ധാരണ ഉണ്ടായിരിക്കണം. കുറച്ച് സംവേദനക്ഷമത ഉണ്ടായിരിക്കണം, താൽപ്പര്യങ്ങളുടെ പരസ്പരബന്ധം ഉണ്ടായിരിക്കണം, ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു തിരിച്ചറിവ് ഉണ്ടായിരിക്കണം, ഇതെല്ലാം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളുമായി വ്യത്യസ്ത തലങ്ങളിൽ പുരോഗമിക്കുന്ന പ്രവർത്തനങ്ങളാണ്, ‘ മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ, രാജ്യങ്ങൾ തമ്മിൽ ഒരു പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ ചില ധാരണകളും അവബോധവും ഉണ്ടാകണം. പരസ്പര താത്പര്യങ്ങളും ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകണം. ഇവയെല്ലാം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിലയിലാണ് മനസിലാക്കപ്പെടുന്നത്. ചിലർ കൂടുതൽ മുന്നോട്ട് പോയി. ചിലർ അല്പം പിന്നിലേക്കും. മന്ത്രി പറഞ്ഞു.
Discussion about this post