ഇസ്ലാമാബാദ് : പാകിസ്താനെ വിറപ്പിച്ച് വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ എല്ലാ മേഖലകളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പാകിസ്താനിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.
നേരത്തെ ഏപ്രിൽ 30 ന് ആയിരുന്നു പാകിസ്താനിൽ ആദ്യ ഭൂകമ്പം ഉണ്ടായിരുന്നത്. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാമത്തെ ഭൂകമ്പം 50 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഭൂകമ്പപരമായി സജീവമായ രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ. ഭൂചലന സാധ്യതയുള്ള നിരവധി മേഖലകളാണ് പാകിസ്താനിൽ ഉള്ളത്. ഭൂമിശാസ്ത്രപരമായി യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളെ ഓവർലാപ്പ് ചെയ്ത് സ്ഥിതി ചെയ്യുന്ന രാജ്യമായതിനാലാണ് പാകിസ്താനിൽ ഭൂകമ്പ സാധ്യത കൂടുതലായിട്ടുള്ളത്.
Discussion about this post