ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസ്. ഈ ശ്രമത്തിന് ആവശ്യമായ ഊർജ്ജവും വിഭവങ്ങളും യുഎസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് , അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ വളർത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
‘ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണം. ആ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും. ഭീകരതയ്ക്കെതിരെ പോരാടുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയെ ഊർജ്ജവും വിഭവങ്ങളും നൽകി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം യുഎസിന് നിർണായകമാണെന്ന് ഊന്നിപ്പറഞ്ഞ സ്പീക്കർ, ‘ആ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎസിൽ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. ഈ ബന്ധം വികസിക്കുമ്പോൾ അതെല്ലാം അതിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു. ട്രംപ് ഭരണകൂടം ആ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കുകയും തീവ്രവാദ ഭീഷണിയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം തകൂട്ടിച്ചേർത്തു.
Discussion about this post