പാകിസ്താന് മുന്നറിയിപ്പുമായി ആഗോള സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ പാകിസ്താനെ തകർക്കുമെന്നും മൂഡീസ്ഇതിനകം ദുർബലമായ പാകിസ്താന്റെ സാമ്പത്തിക സ്ഥിരതയെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് മൂഡീസ് നൽകുന്ന മുന്നറിയിപ്പ്.
ഇന്ത്യയ്‌ക്കെതിരെ ഇനിയും നീക്കങ്ങൾ ഉണ്ടായാൽ ഒരുപക്ഷെ അത് പാകിസ്താന് ലഭ്യമായിട്ടുള്ള ധനസഹായങ്ങൾ വരെ അവസാനിക്കാൻ കാരണമായേക്കും. പാകിസ്താന് വിദേശനാണ്യ കരുതൽ ശേഖരം നിലവിൽ 15 ബില്യൺ മാത്രമാണ്. വരും വർഷങ്ങളിൽ കടബാധ്യതകൾ തീർക്കാൻ പോലും ഇത് തികയില്ല എന്ന സാഹചര്യത്തിൽ സഹായധനം ലഭിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കുമെന്ന് മൂഡീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കാര്യമെടുക്കുമ്പോൾ, ഇന്ത്യയുടെ കരുതൽ ധനം ശക്തമാണ്. ഇത് 688 ബില്യൺ ഡോളറിലധികം വരും. പാകിസ്താനുമായി ഏറ്റുമുട്ടലുണ്ടായാൽ പ്രതിരോധ ചെലവ് വർദ്ധിക്കുന്നത് സാമ്പത്തിക സ്ഥിതിയെ മന്ദഗതിയിലാക്കുമെങ്കിലും തകർക്കില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. ജൂലൈ 2023ലാണ് അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് മൂന്ന് ബില്യൺ ഡോളറിന്റെ ലോൺ ലഭിച്ചത്. ഇതിന് പിന്നാലെ വീണ്ടും പാകിസ്താന് കടമെടുക്കേണ്ടി വന്നു. 2022ലെ വെള്ളപ്പൊക്കം, ഇടയ്ക്കിടയ്ണ്ടാകുന്ന രാഷ്ട്രീയ അസ്ഥിരതകൾ എന്നിവ വിലക്കയറ്റം രൂക്ഷമാക്കിയിരുന്നു. ഒരിടയ്ക്ക് വിദേശനാണ്യ ശേഖരം അപകടകരമായ നിലയിലേക്ക് താഴ്ന്നിരുന്നു
Discussion about this post