ഇന്ത്യ ഏത് നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന ആശങ്കയിലാണ് പാകിസ്താൻ ഭരണകൂടം ഓരോനിമിഷവും കടന്ന് പോകുന്നത്. ഇന്ത്യയുടെ തിരിച്ചടി തങ്ങൾക്ക് താങ്ങാനാകില്ലെന്ന് പരസ്യമായി പറയുന്നില്ലെങ്കിലും സത്യമതാണെന്ന് പാക്കികൾക്ക് അറിയാം. രാജ്യത്തിന്റെ പീരങ്കിപ്പടപോലും 4 ദിവസം തുടർച്ചയായ യുദ്ധത്തിനേ തികയുകയുള്ളൂവെന്നതും പുറത്ത് വന്ന സത്യമതാണ്. സാഹചര്യം പ്രതികൂലമായിരിക്കെ പ്രതിരോധ ബജറ്റ് കൂട്ടാനൊരുങ്ങുകയാണ് പാകിസ്താൻ. സാമ്പത്തികമായി തകർന്ന് തരിപ്പണമായി സൗഹൃദരാജ്യങ്ങൾക്ക് മുൻപിൽ പിച്ചപാത്രം നീട്ടുന്നതിനിടെയാണ് പ്രതിരോധച്ചെലവ് വർദ്ധിപ്പിക്കുന്നത്.
അടുത്ത ബജറ്റിൽ പ്രതിരോധച്ചെലവ് 18 ശതമാനം വർദ്ധിപ്പിച്ച് 2.5 ട്രില്യൺ രൂപയിലധികമാക്കാൻ സഖ്യകക്ഷി സർക്കാർ അംഗീകാരം നൽകിയതായി പാക് മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്ത മാസം ആദ്യവാരം പാകിസ്താൻ സർക്കാർ 2025-26 ലെ ബജറ്റ് അവതരിപ്പിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധത്തിനായി 2,122 ബില്യൺ രൂപ വകയിരുത്തിയിരുന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തിൽ നീക്കിവെച്ച 1,804 ബില്യൺ രൂപയേക്കാൾ 14.98 ശതമാനം കൂടുതലായിരുന്നു.
Discussion about this post