ഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കരാറിൽ എഒപ്പിടാൻ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഏറെക്കാലത്തെ ചർച്ചകൾ പൂർത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വർധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയതും തുറന്നതുമായ കമ്പോള സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഈ സുപ്രധാന കരാറുകൾ ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
Discussion about this post