ഇന്ത്യൻ വിമാനങ്ങൾ പാകിസ്താനിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഡിജി ഐഎസ്പിആർ ജനറൽ അഹമ്മദ് ചൗധരി . പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയും കടക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും അഹമ്മദ് ചൌധരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ വിമാനങ്ങളെയൊന്നും പാകിസ്താൻറെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും പാകിസ്താൻറെ ഒരു ജെറ്റ് വിമാനവും വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും ഡിജി ഐഎസ്പിആർ ജനറൽ അഹമ്മദ് ചൗധരി വ്യക്തമാക്കി.
“ഒരു സമയത്തും അവരുടെ വിമാനങ്ങളെ പാകിസ്ഥാന്റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല, ഒരു സമയത്തും പാകിസ്ഥാന്റെ ഒരു വിമാനവും ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചിരുന്നില്ല,” അദ്ദേഹം ഒരു മാധ്യമസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ ആക്രമണത്തിന് പാകിസ്താൻ സൈന്യം പൂർണ്ണമായും മറുപടി നൽകിയിട്ടുണ്ട്. നിരവധി ഇന്ത്യൻ ചെക്ക്‌പോസ്റ്റുകൾ നമ്മ( നശിപ്പിച്ചിട്ടുണ്ട്. എൽഒസിയിൽ വെടിനിർത്തൽ ലംഘിക്കുകയാണെന്നും പറഞ്ഞ ബ്രിഗേഡ് ആസ്ഥാനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചായിരുന്നു വാർത്താ സമ്മേളനം നടത്തിയത്.
പാക് അധീന കശ്മീരിൽ ഇന്ത്യ ഇന്നലെ നടത്തിയ മിന്നലാക്രമണത്തിൽ 9 ഭീകരകേന്ദ്രങ്ങളാണ ചാമ്പലായത്. പഹൽഗാമിൽ ആക്രമണം നടത്താൻ ഭീകരരർക്ക് ഒത്താശ ചെയ്ത പാകിസ്താന് ഇന്ത്യ കനത്ത മറുപടിയാണ് ഇതിലൂടെ നൽകിയത്. നിലവിൽ ഇന്ത്യപാക് വ്യോമാതിർത്തി ലംഘിച്ചിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചിട്ടില്ല.
എങ്കിലും ശക്തമായ മുന്നറിയിപ്പാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താൻ നൽകിയത്. ആവശ്യമെങ്കിൽ ഇന്ത്യ കയറി അടിക്കാൻ സജ്ജമാണെന്ന കൃത്യമായ സന്ദേശം പാക് സൈന്യത്തിന് ഇന്ത്യ നൽകി കഴിഞ്ഞു.
Discussion about this post