ഇസ്ലാമാബ്: രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്തും പരസ്പരം പോരടിച്ച് പാകിസ്താൻ ജനത. രാജ്യത്തിന് അകത്ത് നിന്നും ഭരണകൂടത്തിനെതിരായ സമരമുഖത്താണ് ആളുകൾ. ഇപ്പോഴിതാ പാകിസ്താന്റെ സുപ്രധാന നഗരങ്ങളിലൊന്നായ ലഹോറിൽ നിന്നും അത്ര സുഖകരമായ വാർത്തയല്ല ലഭിക്കുന്നത്. നഗരത്തിൽ പലയിടത്തായി സ്‌ഫോടനം നടക്കുന്നുവെന്നാണ്.
ലാഹോർ നഗരത്തിൽ വാൾട്ടൻ എയർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ട് വന്നത്.ലാഹോറിൽ ഇന്ത്യക്കെതിരെ വൻ സൈനിക പടയൊരുക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ)യാണ് രംഗത്തുള്ളത്.. 14 പാക്ക് സൈനികരാണ് ബിഎൽഎയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്.
Discussion about this post