ഡല്‍ഹി : വികസനവും ജനാധിപത്യവും ഒരുമിച്ച് കൈവരിക്കാനാകില്ലെന്ന പൊതു ധാരണ ഇന്ത്യ തിരുത്തി കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സര്‍ക്കാര്‍ നിക്ഷേപ അനുകൂല സാഹചര്യം സൃഷ്ടിച്ചതിലൂടെ ഇന്ത്യയില്‍ സംരംഭകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും കേന്ദ്ര സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച അഡ്വാന്‍സിങ് ഏഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
ഐഎംഎഫ്, ലോക ബാങ്ക് ഉള്‍പ്പെടെയുള്ളവ തങ്ങളുടെ സമ്പത്തിക പരിഷ്കാര നടപടികളുമായി മുന്നോട്ട് പോകുമ്പോഴും ഇവര്‍ ആഗോള സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുന്നില്ലെന്ന് മോദി വിമര്‍ശിച്ചു.
ഇന്ത്യയും ഐഎംഎഫും തമ്മില്‍ 70 വര്‍ഷമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമീണ കാര്‍ഷിക മോഖലകളില്‍ നിക്ഷേപം നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കാരണം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇവിടെയാണ് ജീവിക്കുന്നതെന്നും മോദി പറഞ്ഞു.
ഐഎംഎഫ് മേധാവി ക്രിസ്റ്റ്യന്‍ ലെഗാര്ഡും ഉച്ചകോടിയില്‍ പങ്കെടുത്തു.
Discussion about this post