ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രശസ്തമായ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. പാകിസ്താൻ സൂപ്പർ ലീഗ് മത്സരവേദിയാണ് സ്റ്റേഡിയം. പ്രധാന ടീമുകളായ പെഷവാർ സാൽമിയും കറാച്ചി കിങ്സും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ആക്രമണമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റതായും സ്റ്റേഡിയം നിൽക്കുന്ന പ്രദേശം പാക് സൈന്യം സീൽ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് പിന്നാലെ പാകിസ്താനിൽ നിന്ന് പുറത്ത് പോകണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തി. മുൾട്ടാൻ സുൽത്താൻസ് ടീമിന്റെ താരങ്ങളായ ഡേവിഡ് വില്ലി,ക്രിസ് ജോർദ്ദാൻ എന്നീ താരങ്ങളാണ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യം ഫ്രാഞ്ചൈസിയെ അറിയിച്ചത്. ടീം പാക് സൂപ്പർലീഗിൽ നിന്ന് പുറത്തായതായും ഇനി കളിക്കാൻ താത്പര്യമില്ലെന്ന് രണ്ട് താരങ്ങളും നിലപാട് എടുക്കുകയുമായിരുന്നു. നിലവിൽ മുൾട്ടാൻ സുൽത്താൻസിന് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്കമാണ് ബാക്കിയുള്ളത്.
Discussion about this post