പഹൽഗാമിന് പകരം ഇന്ത്യ നൽകിയ തിരിച്ചടിയിൽ പതറിയിരിക്കുകയാണ് പാകിസ്താൻ. പഹൽഗാമിലെ അവിവേകത്തിന് ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം അത്ര ഭയാനകമായിരുന്നു. കൊടും ഭീകരനായ മുഫ്തി അബ്ദുൽ റൗഫ് അസ്ഹർ അടക്കം നൂറിലധികം ഭീകരരെയാണ് 9 ഭീകരവളർത്തുകേന്ദ്രങ്ങളിൽ നിന്ന് കൊലപ്പെടുത്തിയത്.
മഹായുദ്ധം ആസന്നമാണെന്ന സൂചനകൾ ഉയരുന്നതിനിടെ പാർലമെന്റിൽ നിസ്സഹായനായി പൊട്ടിക്കരയുകയാണ് പാകിസ്താൻ എംപി താഹിർ ഇഖ്ബാൽ. ദൈവം പാകിസ്താനെ രക്ഷിക്കട്ടെ എന്നു പറഞ്ഞായിരുന്നു താഹിർ പൊട്ടിക്കരഞ്ഞത്. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. മുൻ സൈനികോദ്യഗസ്ഥൻ കൂടിയാണ് എംപിയായ താഹിർ ഇക്ബാൽ.
അതേസമയം ഇന്ത്യയുടെ പ്രതിരോധകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്താൻ തീരുമാനിച്ച സൈനിക നീക്കങ്ങൾ ചെറുത്തുതോൽപ്പിച്ചിരിക്കുകയാണ് സൈന്യം. ഗുജറാത്ത് മുതൽ ജമ്മുകശ്മീർ വരെയുള്ള 15 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് മിസൈൽ – ഡ്രോൺ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യൻ സൈന്യം തകർത്തതായി പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.പാക് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്.
കൂടുതൽ ഭീകര ക്യാംപുകൾ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താൻ പ്രകോപനം തുടർന്നാൽ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്.
Discussion about this post