ന്യൂഡൽഹി : ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. മേഖലയിലെ സൈനിക താവളങ്ങളാണ് പ്രധാനമായും പാകിസ്താൻ ലക്ഷ്യം വെച്ചിരുന്നത്. ഇതോടൊപ്പം സുവർണ്ണ ക്ഷേത്രവും ആക്രമിക്കാൻ പാകിസ്താൻ ലക്ഷ്യം വെച്ചിരുന്നു. പാകിസ്താൻ അയച്ച മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ സൈന്യം തകർത്തു.
പാകിസ്താൻ അയച്ച മിസൈലുകളും ഡ്രോണുകളും ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി സ്ഥലങ്ങളിൽ നിന്ന് ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെടുക്കുന്നുണ്ട്. പാകിസ്താന്റെ ഈ ആക്രമണത്തിന് പകരമായി ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ച്ച രാത്രി ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങള്‍ ആക്രമിക്കാനായിരുന്നു പാകിസ്താന്റെ ശ്രമം. പാകിസ്താൻ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്ന 15 നഗരങ്ങൾ ഇവയാണ്,
1. അവന്തിപുര
2. ശ്രീനഗർ
3. ജമ്മു
4. പത്താൻകോട്ട്
5. അമൃത്സർ
6. കപൂർത്തല
7. ജലന്ധർ
8. ലുധിയാന
9. ആദംപൂർ
10. ബതിന്ദ
11. ചണ്ഡീഗഢ്
12. നൽകൽ
13. ഫലോഡി
14. ഉത്തർലായ്
15. ഭുജ്
Discussion about this post