ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്താനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. പാകിസ്താനിൽ ബലൂച് ലിബറേഷൻ ആർമി നിർണായക നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. നാടകീയമായ നീക്കത്തിലൂടെ ബിഎൽഎ ബലൂചിസ്താന്റെ തലസ്ഥാനമാ. ക്വറ്റ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബലൂചിസ്താനിലുടനീളം നിരവധി തന്ത്രപ്രധാനമായ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായാണ് ബലൂച് ലിബറേഷൻ ആർമി അവകാശപ്പെടുന്നത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പാകിസ്താന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവർ.
കഴിഞ്ഞദിവസം പാക് സൈന്യത്തിന്റെ വാഹനവ്യൂഹം ബലൂചിസ്താൻ ലിബറേഷൻ ആർമി കുഴിബോംബിൽ തകർത്തിരുന്നു. ഈ ആക്രമണത്തിൽ പത്ത് പാകിസ്താൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്
ബലൂച് ജനത സ്വന്തം പതാക ഉയർത്താൻ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവർത്തനങ്ങൾ പാകിസ്താനിൽനിന്ന് ബലൂചിസ്താനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്താന് വിട, ബലൂചിസ്താനിലേക്ക് സ്വാഗതം’- സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിർ യാർ ബലോച്ച് കുറിച്ചു
Discussion about this post