ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാകിസ്താൻ. പാക് പ്രധാനമന്ത്രി ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റി യോഗം വിളിച്ചുവെന്നാണ് വിവരം. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണവായുധങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമിതിയുടെ യോഗം ചേരുക.
അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു.ഇന്ത്യയുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. ആണവായുധ അധികാര സമിതിയുടെ യോഗം പാകിസ്താൻ വിളിച്ചതിന് പിന്നാലെയാണിത്
അതേസമയം, ഇരു രാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ആഗ്രഹിക്കുന്നെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയുമായും പാകിസ്താനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു
Discussion about this post