ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ.ബുൻയാനു മർസൂസ് എന്നാണ് നീക്കത്തിന് പേരിട്ടിരിക്കുന്നത്. തകർക്കാനാകാത്ത മതിൽ എന്നാണ് ഈ വാക്കിന് അർത്ഥം.
കശ്മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാക് സൈന്യത്തിന്റെ ഒട്ടേറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തതായാണ് റിപ്പോർട്ട്. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യൻ സൈന്യം തകർത്തത്.റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാകിസ്താൻ വ്യോമപാത പൂർണമായി അടച്ചു.
Discussion about this post