ഇന്ത്യക്കാരുടെ വിമർശനാത്മക പരാമർശങ്ങളെ ആഭ്യന്തരഭിന്നിപ്പെന്ന രീതിയിൽ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതിന് ചുട്ടമറുപടിയുമായി ഇന്ത്യ.തുറന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണ് അത്തരം വിമർശനങ്ങൾ എന്നും അത്തരമൊരു സംസ്‌കാരത്തെക്കുറിച്ച് പാകിസ്താന് പരിചയമില്ലെന്നും കേന്ദ്രം മറുപടി നൽകി.
പാകിസ്ഥാൻ സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഐഎസ്പിആറിന്റെ തലവനായ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ, സർക്കാരിന്റെ നടപടികളെ വിമർശിച്ചുകൊണ്ട് ഇന്ത്യക്കാരായ – രാഷ്ട്രീയക്കാർ, സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുകൾ,പൊതുജനങ്ങൾ – നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം.
‘വിവിധ വിഷയങ്ങളിൽ ഇന്ത്യൻ പൊതുജനങ്ങൾ ഇന്ത്യൻ സർക്കാരിനെ വിമർശിക്കുമ്പോൾ പാകിസ്താൻ സൈനിക വക്താവ് വളരെയധികം സന്തോഷിക്കുന്നതായി തോന്നുന്നു. പൗരന്മാർ സ്വന്തം സർക്കാരിനെ വിമർശിക്കുന്നത് കാണുന്നത് പാകിസ്താന് ഒരു അത്ഭുതമായി തോന്നിയേക്കാം. തുറന്നതും പ്രവർത്തിക്കുന്നതുമായ ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്ര അതാണ്. പാകിസ്താന് അതിനോട് പരിചയമില്ലായ്മ അതിശയിപ്പിക്കുന്ന കാര്യമല്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പരിഹസിച്ചു.
Discussion about this post