തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന് സൂചന. മെയ് ഇരുപത്തിയേഴോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
അടുത്ത ദിവസങ്ങളിലായി കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 31നായിരുന്നു കാലവർഷം ആരംഭിച്ചിരുന്നത്. ഈ വർഷത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുന്നതിന്റെ ഭാഗമായി
ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. തുടർന്ന് മെയ് ഇരുപത്തിയേഴോടെ കാലവർഷം കേരള തീരത്തേക്ക് എത്തുമെന്നാണ് സൂചന.
Discussion about this post