ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് ബോളിവുഡ് നടന് അനുപം ഖേര്‍. ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന തന്റെ ചിത്രം പ്രദര്‍ശിപ്പിയ്ക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ച് വാചാലരാകുന്നത്. അപ്പോള്‍ പിന്നെ എന്റെ സിനിമ ബുദ്ധ ഇന്‍ എ ട്രാഫിക് ജാം അവിടെ പ്രദര്ശിപ്പിയ്ക്കേണ്ടതാണ് – അദ്ദേഹം പറഞ്ഞു.
അനുപം ഖേറിന്റെ പ്രസ്താവന പുറത്ത് വന്നതോടെ ചിത്രം പ്രദര്‍ശിപ്പിയ്ക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post