പാകിസ്താൻ അനുനയശ്രമങ്ങളുമായി എത്തിയതോടെ ഇന്ത്യ വെടിനിർത്തലിന് സമ്മതം മൂളിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിലേക്ക് എത്തിയത്. ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ പാകിസ്താൻ മുട്ടുമടക്കുകയായിരുന്നു. പാക് സൈനിക-വ്യോമകേന്ദ്രങ്ങളിലേക്കും, ഇന്ത്യ ആക്രമണം നടത്തുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം തകർക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ പരാജയം മണത്ത പാകിസ്താൻ ചർച്ചയ്‌ക്കെത്തുകയായിരുന്നു.
പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ച സിന്ധു നദീജല കരാർ, പാകിസ്താനുമായുള്ള വെടിനിർത്തൽ ചർച്ചകളുടെ ഭാഗമല്ലെന്നാണ് വിവരം. കരാർ താൽക്കാലികമായി നിർത്തിവച്ച നിലയിൽ തുടരും. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ‘സീറോ ടോളറൻസ്’ നയത്തിൽ നിന്ന് വെടിനിർത്തൽ ഒരു മാറ്റവും വരുത്തുന്നില്ലെന്നുമാണ് വിവരം.
Discussion about this post