ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രത്യാക്രമണം കടുത്തതോടെ നിലതെറ്റിയ പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് അഭ്യർത്ഥിക്കുകയായിരുന്നു. ധാരണയിലെത്തിയെങ്കിലും പറഞ്ഞ പാക്കിന് വിലകൽപ്പിക്കാത്തവരെന്ന് പാകിസ്താൻ വീണ്ടും തെളിയിച്ചു. ധാരണയായതിന് മണിക്കൂറുകൾക്ക് പിന്നാലെ കശ്മീരിൽ ഷെല്ലാക്രമണവുമായി പാകിസ്താൻ എത്തി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയോട് കടുപ്പത്തിൽ മുട്ടാൻ നിൽക്കണ്ട എന്ന് തന്നെയാണ് പാകിസ്താന്റെ തീരുമാനം. സ്വന്തം നിലനിൽപ്പിനും അഭിമാനപ്രശ്‌വും കാരണം ഇടയ്ക്കിടെ അതിർത്തിയിൽ പ്രകോപനങ്ങൾ ഉണ്ടാക്കുന്നുവെന്ന് മാത്രം. അതിന് കാരണങ്ങൾ ഏറെയാണ്.
ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നത് പാകിസ്താന് ദോഷകരമാകും എന്ന് മുൻ പാക് എയർമാർഷൽ മസൂദ് അക്തർ നേരത്തെ പ്രതികരിച്ചിരുന്നു. പാകിസ്താന്റെ സൈനിക ശക്തി ഇന്ത്യക്ക് മുന്നിൽ ദുർബലമാണെന്ന് സമ്മതിച്ചു കൊണ്ടായിരുന്നു മസൂദ് അക്തറിന്റ വാക്കുകൾ.ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്,? നമുക്കുള്ളത് വെറും ആറു ലക്ഷം മാത്രമാണ്. എത്ര യുദ്ധം നടത്തിയാലും നമ്മളെ രക്ഷിക്കാൻ കഴിയില്ല. നമ്മുടെ ഭരണാധികാരികളുടെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണ്. സ്ഥിതി ആശങ്കാജനകമാണ്. അതിന് ഞങ്ങൾക്ക് ഉത്തരമില്ല. സ്ഥിതി കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്ക് സമ്മർദ്ദം ചെലുത്തുന്നതു വരെ സംഘർഷം ലഘൂകരിക്കൻ നടക്കില്ലെന്നും അദ്ദേഹം പഫഞ്ഞു . പാകിസ്താൻ ഇനി എന്താണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ശരിക്കും ചിന്തിക്കണം എന്നും അല്ലാത്ത പക്ഷം സ്ഥിതി കൂടുതൽ വഷളാകും എന്നും മസൂദ് ചൂണ്ടിക്കാണിച്ചിരുന്നു.
ഇത് കൂടാതെ പാപ്പരത്വത്തിന്റെ പടിവാതിൽക്കലാണ് പാകിസ്താനുള്ളത്. സാമ്പത്തികമായും രാഷ്ട്രീയമായും തകർന്നടിഞ്ഞ അവസ്ഥ. അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ജനം. ഇതിനൊപ്പം ബലൂചിസ്താനിലെ ആഭ്യന്തരകലാപവും. സിന്ധു നദീജല ഉടമ്പടിയുടെ താൽക്കാലിക റദ്ദാക്കൽ, പാക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വർഷങ്ങളായി തുടരുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ, രാഷ്ട്രീയ അസ്ഥിരത ഒപ്പം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും. എല്ലാം കൊണ്ട് ആകെ ബുദ്ധിമുട്ടിലായ അവസ്ഥയിലാണ് പാകിസ്താൻ.
രാജ്യത്തെ ചായ ഉപഭോഗം കൂടിയതിനാൽ, ചായപ്പൊടി ഇറക്കുമതി ചെയ്യാൻ വായ്പ എടുക്കേണ്ട സ്ഥിതിയിലേക്കെത്തി. ചായയുടെ ഉപഭോഗം കുറയ്ക്കാൻ ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാൽ പാകിസ്താനികളോട് അഭ്യർഥിക്കേണ്ട അവസ്ഥ വരെ വന്നതും നാം അറിഞ്ഞതാണ്. ഓരോ ദിവസവും സംഘർഷം നടത്തണമെങ്കിൽ പോലും കോടികളാണ് ചിവാക്കേണ്ടത്. ഈയൊരു അവസ്ഥയിൽ പാകിസ്താന് അത് ക്ഷീണം തന്നെയാണ്.
2023 മെയ് മാസത്തിലാണ് പാകിസ്താനിലെ പണപ്പെരുപ്പം 38.50% എന്ന റെക്കോർഡ് ഉയരത്തിലെത്തിയത്. സാമ്പത്തിക വളർച്ച നെഗറ്റീവ് ആയി രേഖപ്പെടുത്തി. വിദേശനാണ്യശേഖരം 3.7 ബില്ല്യൺ ഡോളറായി കൂപ്പുകുത്തി. രണ്ടാഴ്ചത്തേക്കുള്ള നിയന്ത്രിത ഇറക്കുമതിക്ക് മാത്രം മതിയാവുന്ന തരത്തിലായിരുന്നു ഈ ശേഖരം.
മറ്റൊന്ന് പാകിസ്താന്റെ ജിഡിപിയിൽ 21 ശതനമാനവും സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. ഗോതമ്പ്, അരി, കരിമ്പ്, പച്ചക്കറി-പഴവർഗങ്ങൾ എന്നിവയാണ് പ്രധാന പാകിസ്താനിലെ വിളകൾ. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് കൃഷി ഏറ്റവുമധികമുള്ളത്. ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കുമായി കാർഷികമേഖലയുടെ 80 ശതമാനവും ആശ്രയിക്കുന്നത് സിന്ധു, ഝലം, ചെനാബ് നദികളേയും അവയോട് ചേർന്നുള്ള ചെറുനദികളേയുമാണ്.പാകിസ്താന്റെ കാർഷിക-സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സിന്ധുനദീജല കരാർ ഒഴിച്ചുനിർത്താൻ പറ്റില്ല. അങ്ങനെയിരിക്കെ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാകിസ്താന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
Discussion about this post