ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് മോഷണം പോയ രണ്ട് ശില്പങ്ങള് അമേരിക്കയില്‍ നിന്ന് പിടികൂടി. ക്രിസ്റ്റി ലേല കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. ഇന്ത്യയിലെ സര്‍ക്കാരിന്റെ സഹായത്തോടെ ഇന്റര്‍പോള്‍ നടത്തിയ അന്വേഷണത്തിലാണ് ശില്പങ്ങള് പിടികൂടിയത്. പിടികൂടിയ ശില്പങ്ങള് യു.എസ് ഇമിഗ്രേഷന്‍ വകുപ്പിന്റേയും മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടേയും സംയുക്ത കസ്റ്റഡിയിലാണുള്ളത്.മാര്‍ച്ച് 15ന് നടക്കാനിരിക്കുന്ന ഏഷ്യ വീക്ക് ന്യൂയോര്‍ക്ക് ഫെസ്റ്റിവലില്‍ ലേലത്തിനായി പ്രദര്ശിപ്പിക്കാനിരുന്നതാണ് ഈ ശില്പങ്ങള്
പത്താം നൂറ്റാണ്ടിന് മുന്‍പ് മണല്‍ക്കല്ല് കൊണ്ട് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ശില്പങ്ങള് ആകെ 4,50,000 യു.എസ് ഡോളര്‍ വില വരും. ജൈനമത പ്രകാരമുള്ള ആദ്യത്തെ തീര്ത്ഥങ്കരാനായ റിഷഭാനതയുടെ ശവക്കല്ലറയിലെ ശില്പമാണ് പിടിച്ചെടുത്തവയില്‍ ഒരെണ്ണം. പത്താം നൂറ്റാണ്ടില്‍ രാജസ്ഥാനിലോ മദ്ധ്യപ്രദേശിലോ ആവാം ഈ പ്രതിമ നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇതിന് 1,50,000
ഡോളര്‍ വില വരും. ഹിന്ദു ദൈവമായ രേവന്ദയുടേയും പരിവാരങ്ങളുടേയും ശില്പമാണ് പിടിച്ചെടുത്തവയില്‍ രണ്ടാമത്തേത്. എ.ഡി എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന ഈ ശില്പത്തിന് മൂന്ന് ലക്ഷം ഡോളര്‍ വില വരും.2006-07 കാലത്ത് ലണ്ടന്‍ ആസ്ഥാനമായ ബ്രന്‍ഡന്‍ ലിഞ്ച് ലിമിറ്റഡ് കമ്പനിയ്ക്കാണ് റിഷാഭാനതയുടെ ശില്പം വിറ്റതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രേവന്ദയുടെ ശില്പത്തിന്റെ ഒരു ഭാഗം പൊട്ടിയ നിലയിലാണ്.
Discussion about this post