പാകിസ്താൻ പതാക വിൽപ്പനയ്ക്ക് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ വിൽപ്പന പാടില്ലെന്നാണ് നിർദ്ദേശം. പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പിൻവിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ നിർദ്ദേശം വന്നതോടെ സോഷ്യൽമീഡിയയിൽ ഇനി പ്രതിഷേധത്തിനായി നമ്മളെന്ത് എടുത്ത് കത്തിക്കും എന്ന രീതിയിലുള്ള ട്രോളുകൾ വരികയാണ്. പാകിസ്താനോടുള്ള പ്രതിഷേധ സൂചകമായി പലരും പാക് പതാകം ചവിട്ടിയായും നിലം തുടയ്ക്കുന്ന തുണിയായും ഉപയോഗിച്ചിരുന്നു.
Discussion about this post