ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ തുടങ്ങിയ ഇന്ത്യ – പാക് സംഘർഷത്തിൽ വ്യക്തമായ മേൽക്കൈ ഇന്ത്യക്ക് നേടാനായെന്ന് ഒടുവിൽ സമ്മതിച്ച് ന്യൂയോർക്ക് ടൈംസ്.ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യൻ ആക്രമണങ്ങളിൽ പാക് സൈനിക വ്യോമതാവളങ്ങൾക്ക് വ്യക്തമായ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ വ്യക്തമായ കേടുപാടുകൾ ഇവിടെയടക്കം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പാകിസ്താൻ്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളുമടക്കം ലക്ഷ്യമിട്ടതിൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതായി ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്.ആക്രമണങ്ങൾ വ്യാപകമായിരുന്നെങ്കിലും, അവകാശപ്പെട്ടതിനേക്കാൾ വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചത് പാകിസ്താനെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ പാക്കിന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ‘ഹൈടെക് യുദ്ധത്തിന്റെ പുതിയ യുഗത്തിൽ, ഇരുവശത്തുമുള്ള ആക്രമണങ്ങൾ, ഇമേജറി പരിശോധിച്ചുറപ്പിച്ചതനുസരിച്ച്, ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്.
പാകിസ്താന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. പാക് തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് 100 മൈലിൽ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിലടക്കം ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തിൽ വ്യക്തമായ കേടുപാടുകൾ ഇവിടെയടക്കം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മൊത്തത്തിൽ പാക് പ്രതിരോധ സംവിധാനത്തെ തകർത്തുകൊണ്ട് ഇന്ത്യക്ക്, ഭീകരതക്കെതിരെ വലിയ നാശം വിതക്കാനായെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.
Discussion about this post